
സ്കൂള്‍ കലോത്സവം:
യാഥാര്‍ത്ഥ്യങ്ങളും പ്രതീക്ഷകളും...
ഒരു സ്കൂള്‍ കലോത്സവത്തിനു കൂടി തിരശ്ശീല വീണിരിക്കുന്നു. നിരവധി ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാകഷ്യം വഹിച്ച കോഴിക്കൊടിന്ടെ മണ്ണില്‍ സുവര്‍ണ ജൂബിലിയുടെ നിറവോടെയാണ് ഇത്തവണ കലോത്സവം എത്തിയത്. സംസ്ക്കാര സമ്പന്നമായ ഒരു ജനതയുടെ ഈടു വെപ്പുകള്‍ എന്ന നിലയില്‍ കലാ പ്രകടനങ്ങള്‍ക്കും, സാംസ്കാരിക പരിപാടികള്‍ക്കും അതിന്ടെതായ പ്രാധാന്യം എന്നും കോഴിക്കോട് നല്‍കിയിട്ടുണ്ട്. ഒരുപാട് കലോത്സവങ്ങള്‍ നമ്മുടെ മണ്ണിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും, സ്കൂള്‍ തലത്തിലുള്ള യുവജനമേളപോലെ ഇത്രയും ജനകീയമായി മാറുന്ന മറ്റൊരു മേള നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കോഴിക്കോട് നടന്ന സുവര്‍ണ ജൂബിലി മേളയെ വേണമെങ്കില്‍ ജന മുന്നേറ്റത്തിന്ടെ കാഹളം എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ലെന്ന് തോന്നുന്നു. വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, അധ്യാപകര്‍, കുട്ടികള്‍, നാട്ടുകാര്‍, എന്നിങ്ങനെ എല്ലാ വിഭാഗക്കാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ മേള ഒരു വന്‍ വിജയമായി മാറിയത്. മത്സരം നടന്ന എല്ലാ വേദികളും ജന നിബിടമായിരുന്നു. സാധാരണ കാണികള്‍ കുറയുന്ന സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നീ വേദികളില്‍പ്പോലും വലിയ ജന പങ്കാളിത്തം ഉണ്ടായി എന്നാണ് അറിയുന്നത്. പതിനായിരങ്ങളാണ് ഓരോ ദിവസവും ഭക്ഷണ ശാലകള്‍ സന്ദര്‍ശിച്ചു, കോഴിക്കൊടിന്ടെ രുചി വൈഭവം തിരിച്ചറിഞ്ഞത്. മേളയില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനായി എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച സുഹൃത്തുകളില്‍ നിന്നും മനസ്സിലാക്കാനായത്.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തില്‍നിന്നും നിരവധി താരോദയങ്ങള്‍ ഉണ്ടായിട്ടുണ്ട്.നിരവധി മഞ്ജുവാര്യര്‍ മാരെയും,കാവ്യാ മാധവന്മാരെയും നമ്മുടെ മേളകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. സ്കൂള്‍ സാഹിത്യ സമാജങ്ങളുടെ വലിയൊരു പതിപ്പായാണ് യുവജനോത്സവങ്ങളുടെ തുടക്കം.കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രമെടുത്തു പരിശോദിച്ചാല്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാകും. നൃത്തവും, സംഗീതവും, അഭിനയവും ചിട്ടപ്പെടുത്തിയെടുക്കുന്ന മേളക്ക് പിന്നീട് ഔദ്യോഗിക സ്വഭാവം കൈവന്നു. കലോത്സവ മാന്വല്‍ നിലവില്‍ വന്നതോടെ ഇത് കൂടുതല്‍ ഗൌരവം നിറഞ്ഞതായി. സ്കൂളും, സബ് ജില്ലയും, ജില്ലയും കടന്ന് സംസ്ഥാനത്ത് എത്തുമ്പോഴേക്കും ഒരു കുട്ടിയുടെ പ്രാവീണ്യം പല തവണ പരീക്ഷിക്കപ്പെടുന്നു. ഗ്രേഡ്, ഗ്രൈസ് മാര്‍ക്ക്, സര്‍വോപരി ഇതുവഴി കൈവരുന്ന പ്രശസ്തി ...
ഇങ്ങനെ മേളയില്‍ വിജയിക്കുന്ന കുട്ടിക്ക് മുതല്‍കൂട്ടുകള്‍ ഏറെയാണ്. അതെ പോലെ മത്സരതിന്ടെ മുന്നൊരുക്കങ്ങളും, പരിശീലനങ്ങളും തികച്ചും ഗൌരവമായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു കുട്ടി സ്വന്തം കഴിവിന്ടെ അടിസ്ഥാനത്തില്‍ മാത്രം മേളയില്‍ എത്തിപ്പെടുമെന്ന് തോനുന്നില്ല; അഥവാ ഉണ്ടെങ്കില്‍ തന്നെ അവരുടെ എണ്ണം ശുഷ്കമായിരിക്കും. പലപ്പോഴും മത്സരാര്‍ത്തികളെക്കാള്‍ പിരിമുറുക്കം പ്രകടിപ്പിക്കുന്നത് രക്ഷിതാക്കളും, അധ്യാപകരുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. വിജയവും അത് വഴിയുണ്ടാകുന്ന പ്രശസ്തിയും മാത്രം ലകഷ്യമിടുമ്പോള്‍ ആരോഗ്യകരമായ മത്സരങ്ങളുടെ മഹത്വം അന്യമാകുന്നു. തങ്ങളുടെ മക്കളുടെ വിജയം മാത്രം ലക്‌ഷ്യം വെച്ചുള്ള, തത്രപ്പാടുകളില്‍ സദാചാര മൂല്യങ്ങളാണ് പലപ്പോഴും നഷ്ടമാകുന്നത്.ഒട്ടും അനഭിലഷനീയമായ ചില പ്രവണതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതായി വളരെ വേദനയോടെയാണ് നമ്മള്‍ തിരിച്ചറിയുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇത്തരം വമ്പന്‍ മേളകളുടെ കൂടപ്പിറപ്പായി ചെറിയ പ്രശ്നങ്ങളെയും, പരാതികളെയും നമുക്ക് കണക്കാക്കാം. എന്തൊക്കെയായാലും, വമ്പിച്ച ജനപങ്കാളിത്തത്തോടെ ഈ മഹാമേള വിജയിപ്പിച്ചു എന്നത് കോഴിക്കോട്ടെ സഹൃദയര്‍ക്കും, സംഘാടകര്‍ക്കും ഏറെ അഭിമാനം നല്‍കുന്ന കാര്യം തന്നെയാണ്.
കലോത്സവതിന്ടെ ചെലവിലെക്കും മറ്റുമായി വലിയൊരു സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിവര്‍ഷം ചെലവഴിക്കപ്പെടുന്നുണ്ട്. പലപ്പോഴും പണക്കൊഴുപ്പ് ചിലങ്ക കൊട്ടിയാടുമ്പോള്‍, നിര്‍ധന കലാ പ്രതിഭകള്‍ക്ക് ചുവടു പിഴക്കുന്നു. പണതിന്ടെ ആധിപത്യം മേളകളില്‍ കടന്നുവരുന്നു എന്നത് പുതിയൊരു പരാതിയല്ല. ദരിദ്ര കുടുംബത്തില്‍ നിന്നുമെത്തുന്ന അപൂര്‍വ്വം പേര്‍ ഈ രംഗത്ത് കഴിവ് തെളിയിക്കുന്നു എന്ന വസ്തുത മറന്നല്ല ഇങ്ങനെ പറയുന്നത്. എന്തൊക്കെയായാലും, ഈ താള മേളക്കൊഴുപ്പുകള്‍ അലയടിച്ചുയരുമ്പോള്‍, ഒരു നിര്‍ധന കുടുംബത്തിലെ കലാകാരന്‍ അഥവാ കലാകാരി കലോത്സവ വേദികളില്‍ എത്തണമെങ്കില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പരിശീലനം മുതല്‍ ചമയം വരെ വന്‍ തുകകള്‍ ചെലവഴിക്കേണ്ടിവരുന്നു. ഇത് താങ്ങാനാവാതെ പല രക്ഷിതാക്കളും നിറകണ്ണുകളോടെ തങ്ങളുടെ കുട്ടികളെ കലയുടെ ലോകത്ത് നിന്നും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കലോത്സവ വേദിയില്‍ എത്താനാവാതെ തന്ടെ കഴിവുകള്‍ കുഴിച്ചു മൂടേണ്ട അവസ്ഥ നിരവധി പേര്‍ക്ക് ഉണ്ടായിട്ടുണ്ട്.
കലോത്സവ വേദികള്‍ പലപ്പോഴും പണം ഉള്ളവന്ടെ മക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വിമര്‍ശനത്തെ നമുക്ക് ഒറ്റയടിക്ക് തള്ളിക്കളയാന്‍ പറ്റുമോ? പാവപ്പെട്ടവന്ടെ കുട്ടികള്‍ക്ക് തന്ടെ സര്‍ഗ വൈഭവം തെളിയിക്കാന്‍ ഈ മേളകള്‍ എത്രമാത്രം പര്യാപ്തമാകുന്നു എന്നതും പരിശോധിക്കപ്പെടണ്ടതല്ലേ? കലയില്‍ താല്പര്യമുള്ള പാവപ്പെട്ടവന്ടെ കുട്ടികളെ പഠിപ്പിക്കുവാനും, അവനെ വേദിയില്‍ എത്തിക്കുവാനും സംവിധാനം ഉണ്ടാവേണ്ടതല്ലേ?
മേളയില്‍ എത്തുന്ന യുവതാരങ്ങളുടെ ആഹ്ലാദരവങ്ങളില്‍ അലിഞ്ഞുചേരുമ്പോള്‍ത്തന്നെ മേളയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള ആലോചനകളും,തീരുമാനങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതാണ്. അവസരങ്ങള്‍ എല്ലാവര്‍ക്കും കിട്ടണം. എങ്കില്‍ മാത്രമേ ജനകീയമായ നിലയില്‍ കല പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളൂ.
No comments:
Post a Comment